കോ​വി​ഡ്: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 12 മ​ര​ണം

06:41 PM Apr 04, 2020 | Deepika.com
രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 12 പേ​രാ​ണ് മ​രി​ച്ച​ത്. 601 പേ​ർ​ക്ക് രോ​ഗ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,902 ആ​യി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​വ​രെ രാ​ജ്യ​ത്ത് 900 കോ​വി​ഡ് കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. 19 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്ത നൂ​റു​ക​ണി​ക്കി​ന് പേ​ർ​ക്കാണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഇ​വ​രി​ൽ​നി​ന്നും മ​റ്റു​ള്ള​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അ​ഞ്ഞൂ​റി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 26 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തും മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യ്ക്കു പി​ന്നി​ലു​ള്ള​ത് ത​മി​ഴ്നാ​ടാ​ണ്.

നൂ​റി​ല​ധി​കം കേ​സു​ക​ളാ​ണ് ത​മി​ഴ്നാ​ട്ടി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ മാത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ കൊ​റോ​ണ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 14 ആ​യി.

ഡ​ൽ​ഹി​യി​ലെ ശ്രീ ​ഗം​ഗാ രാം ​ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് രോ​ഗി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന 108 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ 112 ഫ്ര​ഞ്ച് പൗ​ര​ൻ​മാ​രെ ഇ​ന്ന് പാ​രീ​സി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചി​രു​ന്നു.