കോവിഡിനെ പ്രതിരോധിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം തയാറാക്കിയ സ്യൂട്ട് നല്കി. ആസാമിലെ ഗോഹട്ടിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്യൂട്ട് നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് കോവിഡിനെ പ്രതിരോധിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്യൂട്ട് നല്‍കുന്നത്.
വെള്ളിയാഴ്ച ഗുവാഹത്തി പ്രസ്ക്ലബില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 പ്രൊട്ടക്ഷന്‍ കിറ്റുകള്‍ കൈമാറിയിരുന്നു. N95 മാസ്ക്ക്, പോക്കറ്റ് സാനിറ്റൈസര്‍, സര്‍ജിക്കല്‍ ഹാന്‍ഡ് ഗ്ലൗസ് എന്നിവയും കൂടാതെ ഓഫീസ് ഉപയോഗത്തിനായി 1,000 മില്ലിയുടെ സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടുന്ന കിറ്റാണ് ഇവര്‍ക്ക് നല്‍കിയത്.
അതേസമയം ഇന്ത്യയില്‍ 3127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 86 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്.
കോവിഡ്; ഗോഹട്ടിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം തയാറാക്കിയ സ്യൂട്ട്
06:37 PM Apr 04, 2020 | Deepika.com