പനി: ബോറിസ് ജോണ്സണ് ഐസൊലേഷനിൽ തുടരും
05:03 PM Apr 04, 2020 | Deepika.com
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഐസോലേഷൻ നീട്ടി. പനിയുള്ളതാണു കാരണം. ബോറിസ് ജോണ്‍സന്റെ ഏഴു ദിവസത്തെ ഐസൊലേഷൻ ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. പനി ഭേദമാകുന്നതുവരെ ഐസൊലേഷനിൽ തുടരുമെന്ന് ബോറീസ് ജോണ്സണ്(55) പറഞ്ഞു.