കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഎസ്എൻഎൽ ഒരു മാസത്തേക്കു ബ്രോഡ്ബാൻഡ് സേവനം സൗജന്യമായി നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിദിനം അഞ്ച് ജിബി ഡേറ്റയാണ് നൽകുക. നിലവിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഇല്ലാത്തവർക്കും ലാൻഡ്ലൈൻ ഉപഭോക്താക്കൾക്കും പുതിയ കണക്ഷൻ എടുക്കുന്നവർക്കും പ്ലാൻ ലഭ്യമാകും.
വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടിയാണ് സൗജന്യമെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ബിഎസ്എൻഎൽ ഒരു മാസത്തേക്ക് സൗജന്യം; ദിവസേന അഞ്ച് ജിബി ഡേറ്റ
08:24 PM Apr 03, 2020 | Deepika.com