എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ബാക്കിയുള്ള പരീക്ഷകളുടെ തിയതി നിശ്ചയിച്ചു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതു സംബന്ധിച്ചു ചില വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. പരീക്ഷകളുടെ തിയതി നിശ്ചയിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. അതു സംബന്ധിച്ച് സർക്കാർ ഒൗദ്യോഗികമായി തന്നെ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ നീതി മെഡിക്കൽ സ്റ്റോർ വഴി മരുന്നുകൾ അത്യാവശ്യ ഘട്ടത്തിൽ വീടുകളിൽ എത്തിക്കാമെന്ന് കണ്‍സ്യൂമർ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികളിൽ തീരുമാനമായില്ല
08:06 PM Apr 03, 2020 | Deepika.com