ജയസൂര്യ നായകനായി എത്തുന്ന ഞാൻ മേരിക്കുട്ടിയിൽ ജ്യൂവൽ മേരി നായികയാകും. ജ്യൂവൽ ജയസൂര്യയുടെ നായികയായല്ല ചിത്രത്തിലെത്തുന്നത്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുണ്യാളൻ സിനിമാസാണ് ചിത്രം റിലീസ് ചെയ്യുന്നത്. രഞ്ജിത് ശങ്കർ - ജയസൂര്യ കൂട്ടുകെട്ടിലെത്തിയ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയത് കൊണ്ടു പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്.
ഞാൻ മേരിക്കുട്ടിയിൽ ജ്യൂവൽ നായിക
09:59 AM Mar 23, 2018 | Deepika.com