എമിരേറ്റ്സ് എയർലൈൻസ് വിമാനങ്ങൾ ഇന്ത്യയിലേക്ക് ഉടൻ സർവീസുകൾ ആരംഭിക്കില്ല. ലോക്ക്ഡൗണ്‍ തുടരുന്നതിനാൽ ഇന്ത്യൻ അധികൃതരിൽനിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണിത്.
സന്ദർശകവിസയിൽ എത്തി യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ എമിരേറ്റ്സ് എയർലൈൻസ് പ്രത്യേക വിമാന സർവീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ആറിനാണു സർവീസുകൾ ആരംഭിക്കുക.
എമിരേറ്റ്സ് എയർലൈൻസ് ആറാം തീയതി സർവീസ് ആരംഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല. ദുബായിൽനിന്ന് ലണ്ടൻ, പാരീസ്, ബ്രസ്സൽസ്, സൂറിച്ച് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസുകൾ.
ദുബായിക്കു പുറത്തേക്കു യാത്രക്കാരെ കൊണ്ടുപോകുമെങ്കിലും തിരിച്ചുവരുന്ന ഫ്ളൈറ്റുകളിൽ യാത്രക്കാർ ഉണ്ടാകില്ല. സന്പർക്കം ഒഴിവാക്കാൻ വിമാനങ്ങളിൽനിന്ന് മാസികകളും മറ്റും ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്രം അനുമതി നിഷേധിച്ചു; എമിരേറ്റ്സ് എയർലൈൻസ് ഇന്ത്യയിലേക്കില്ല
07:53 PM Apr 03, 2020 | Deepika.com