കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരേ ശക്തമായ നടപടിയെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്.
2005 ലെ ഡിസാസ്റ്റർ മാനേജുമെന്റ് നിയമപ്രകാരം ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കേരള സംസ്ഥാന പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും കേസ് എടുക്കാനാവുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിദ്വേഷ പ്രചരണം: നടപടിയെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം
03:55 PM Apr 03, 2020 | Deepika.com