ഹോട്ടലുകളിൽനിന്ന് പാഴ്സൽ നൽകുന്നതിനുള്ള സമയപരിധിയിൽ ഇളവ്. രാത്രി എട്ട് വരെ ഓണ്‍ ലൈൻ വഴി പാഴ്സൽ നൽകാം. രാത്രി ഒൻപതിന് മുൻപ് പാഴ്സൽ വിതരണം പൂർത്തിയാക്കണമെന്നും അധികൃതർ നിർദേശിച്ചു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വൈകുന്നേരം അഞ്ചിന് ഹോട്ടലുകൾ അടയ്ക്കണമെന്നായിരുന്നു നേരത്തെ നിർദേശിച്ചിരുന്നത്.
ഹോട്ടൽ പാഴ്സൽ വിതരണം; സമയപരിധിയിൽ ഇളവ്
03:54 PM Apr 03, 2020 | Deepika.com