കാ​സ​ര്‍​ഗോ​ഡ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് ഭീ​തി

03:53 PM Apr 03, 2020 | Deepika.com
ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ കാ​സ​ര്‍​ഗോ​ഡ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് ഭീ​തി​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ, ഐ​ജി വി​ജ​യ് സാ​ഖ​റെ, ജി​ല്ലാ ക​ള​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ളി​ച്ച വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളു​ടെ ശേ​ഖ​ര​ണ​ത്തി​ലും ഈ ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സ്വ​ന്തം വീ​ട്ടി​ല്‍ ത​ന്നെ​യു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ​യാ​ണ് ഇ​വ​ര്‍ പു​റ​ത്തു​പോ​യി മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ്രാ​ദേ​ശി​ക ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍റെ മ​ക​നും പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ലെ റി​പ്പോ​ര്‍​ട്ട​റു​ടെ അ​ടു​ത്ത ബ​ന്ധു​വി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്ടു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം വ്യാഴാഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലും സൂ​ചി​പ്പി​ച്ചി​രു​ന്നു. ഫ​ലം ഇ​ന്നോ നാ​ളെ​യോ അ​റി​യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഇ​രു​വ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള മ​റ്റു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ഇ​പ്പോ​ള്‍ ത​ന്നെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ നി​ന്ന് വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ര​ണ്ടു​പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ​യും സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് അ​യ​ക്കേ​ണ്ടി​വ​രും. ഇ​തോ​ടെ സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​റും ഐ​ജി​യും ക​ള​ക്ട​റും അ​ട​ക്ക​മു​ള്ള​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​കും.