രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 56 ആ​യി; 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 336 പേ​ർ​ക്ക്

03:44 PM Apr 03, 2020 | Deepika.com
രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ച് 56 പേ​ർ മ​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും പു​തു​താ​യി 336 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 2,301 ആ​യി. ഇ​തി​ൽ 157 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് 19 രോ​ഗി​ക​ൾ ഉ​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ണ്. 335 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽ 309 പേ​ർ​ക്കും കേ​ര​ള​ത്തി​ൽ 286 പേ​ർ​ക്കും ഡ​ൽ​ഹി​യി​ൽ 219 പേ​ർ​ക്കും കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. 16 പേ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ൽ ഏ​ഴ് പേ​രും മ​ധ്യ​പ്ര​ദേ​ശി​ൽ ആ​റ് പേ​രും പ​ഞ്ചാ​ബി​ൽ നാ​ല് പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കേ​ര​ള​ത്തി​ൽ ര​ണ്ട് പേ​രാ​ണ് കൊ​റോ​ണ മൂ​ലം മ​രി​ച്ച​ത്.