കൊറോണ വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങൾ തുടരുന്നതു സംബന്ധിച്ച് നിർദേശങ്ങൾ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി.
21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചാലും സാമൂഹിക അകലം പാലിക്കുന്നതിനും വൈറസ് ബാധ പടരുന്നത് തടയുന്നതിനുമുള്ള ഫലപ്രദമായ മാർഗങ്ങളാണ് തേടിയത്. കോവിഡ് രോഗ വ്യാപനത്തിന്റെ തൽസ്ഥിതി വിവരങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
ലോക്ക്ഡൗണ്‍ കഴിഞ്ഞ് രാജ്യത്തു വീണ്ടും പ്രവർത്തനങ്ങൾ തുടങ്ങുന്പോൾ എങ്ങനെയെല്ലാം വേണമെന്നതു സംബന്ധിച്ച് കൃത്യമായ പദ്ധതികൾ തയാറാക്കേണ്ടതുണ്ട്. നേരത്തെ ഉള്ളതു പോലെയല്ല, പൊതുവായ പദ്ധതികൾ വേണം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സാമൂഹിക അകലം പാലിക്കൽ തുടരണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ലോക്ക്ഡൗണ്‍ തീർന്നാലും നിയന്ത്രണം
02:44 PM Apr 03, 2020 | Deepika.com