എൻസിസി, എൻഎസ്എസ് കേഡറ്റുകളെയും കോവിഡ് പ്രതിരോധത്തിനായി സർക്കാർ തയാറാക്കുന്ന സന്നദ്ധ പ്രവർത്തകർക്കൊപ്പം ചേർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
2.31 ലക്ഷം സന്നദ്ധ പ്രവർത്തകരാണ് ഇതുവരെ സർക്കാർ തയാറാക്കിയ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം എൻസിസി, എൻഎസ്എസ് വളണ്ടിയർമാരെകൂടി ഉൾപ്പെടുത്താനാണ് പദ്ധതി. എൻസിസി, എൻഎസ്എസ് എന്നിവയിൽനിന്ന് അഞ്ചുവർഷമായി വിട്ടുനിൽക്കുന്നവരെ കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2.36 ലക്ഷം സന്നദ്ധപ്രവർത്തകനെ ഉൾപ്പെടുത്തി കോവിഡ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇവരെ വിവിധ പഞ്ചായത്തുകൾ, കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലായി വിന്യസിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
എൻസിസി, എൻഎസ്എസ് കേഡറ്റുകൾ സന്നദ്ധപ്രവർത്തനത്തിന്; ആവശ്യപ്പെട്ടത് മോദി
07:54 PM Apr 02, 2020 | Deepika.com