ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സീനിയർ റസിഡന്റ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പിടിഐയാണു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഫിസിയോളജി വിഭാഗത്തിൽ നിന്നുള്ള ഡോക്ടർക്കാണു രോഗബാധ സ്ഥിരീകരിച്ചതെന്നാണു സൂചന. ഈ ഡോക്ടർ അടുത്തൊന്നും വിദേശയാത്ര നടത്തിയിരുന്നില്ലെന്നാണു വിവരം. ഇദ്ദേഹത്തെ എയിംസിലെ തന്നെ ന്യൂ പ്രൈവറ്റ് വാർഡിൽ പ്രവേശിപ്പിച്ചു.
ഡോക്ടറുമായി ബന്ധപ്പെട്ടവരെ കണ്ടെത്തിയെന്നും ഇവരോടു സ്വയം ക്വാറന്റൈനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്കു വിധേയരാക്കി.
ഡൽഹി എയിംസിലെ മുതിർന്ന ഡോക്ടർക്ക് കോവിഡ്; വിദേശയാത്ര നടത്തിയിട്ടില്ല
07:47 PM Apr 02, 2020 | Deepika.com