കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിർദേശം അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വലിയ സമ്മേളനങ്ങൾ നടത്തുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും മതനേതാക്കളോട് ആവശ്യപ്പെടണമെന്ന ഉദ്ധവ് താക്കറെയുടെ നിർദേശമാണ് മോദി അംഗീകരിച്ചത്.
എല്ലാ മുഖ്യമന്ത്രിമാരും അതത് സംസ്ഥാനങ്ങളിൽ നിന്നുള്ള മതനേതാക്കളോട് സംസാരിക്കണം. സാമൂഹിക അകലം പാലിക്കാനും വലിയ സമ്മേളനങ്ങൾ ഒഴിവാക്കാനും അനുയായികളോട് നിർദേശിക്കാൻ മുഖ്യമന്ത്രിമാർ മതനേതാക്കളോട് ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചത്.
മതസമ്മേളനങ്ങൾ ഒഴിവാക്കണം; താക്കറയുടെ നിർദേശം അംഗീകരിച്ച് മോദി
07:46 PM Apr 02, 2020 | Deepika.com