നിയന്ത്രിത സർവീസുകളാണു നടത്തുന്നതെന്നും യുഎഇ സന്ദർശിക്കാൻ എത്തിയവരെയും താമസക്കാരെയുമാണ് വിമാനത്തിൽ അയയ്ക്കാൻ ഉദ്ദേശിക്കുന്നതെന്നും എമിരേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാനും സിഇഒയും ദുബായ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ക് അഹമ്മദ് ബിൻ സയിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
എമിരേറ്റ്സ് വിമാന സർവീസുകൾ ഏപ്രിൽ ആറു മുതൽ പുനരാരംഭിക്കുന്നു
07:44 PM Apr 02, 2020 | Deepika.com
എമിരേറ്റ്സ് എയർലൈൻസ് സർവീസുകൾ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന സർവീസുകളാണ് ഭാഗികമായി പുനരാരംഭിക്കുന്നത്. ഇതു സംബന്ധിച്ച് യുഎഇ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു.
നിയന്ത്രിത സർവീസുകളാണു നടത്തുന്നതെന്നും യുഎഇ സന്ദർശിക്കാൻ എത്തിയവരെയും താമസക്കാരെയുമാണ് വിമാനത്തിൽ അയയ്ക്കാൻ ഉദ്ദേശിക്കുന്നതെന്നും എമിരേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാനും സിഇഒയും ദുബായ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ക് അഹമ്മദ് ബിൻ സയിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ ആറു മുതൽ ഭാഗികമായി സർവീസ് തുടങ്ങുമെന്നാണു കന്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ യുഎഇയിൽനിന്ന് പുറത്തേക്കുള്ള യാത്രക്കാർക്കു വേണ്ടിയായിരിക്കും സർവീസുകൾ. എയർ കാർഗോയും ഈ വിമാനങ്ങളിലുണ്ടാകും.