കോവിഡ് 19 രോഗം ബാധിച്ച് സ്പെയിനിലും മരണം 10,000 കടന്നു. ഇന്ന് 616 മരണങ്ങളാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 10,003 ആയി. ഇറ്റലിക്ക് ശേഷം മരണം 10,000 കടക്കുന്ന രാജ്യമാണ് സ്പെയിൻ.
മരണനിരക്ക് ഉയർന്ന തോതിലുള്ള സ്പെയിനിൽ ഇതുവരെ 1.10 ലക്ഷം പേർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ഇന്ന് മാത്രം 6,120 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 26,743 പേർ രോഗമുക്തി നേടിയപ്പോൾ 6,092 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
13,155 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയാണ് സ്പെയിനിനെക്കാൾ മരണനിരക്കിൽ മുന്നിൽ.
സ്പെയിനിലും മരണം 10,000 കടന്നു
07:38 PM Apr 02, 2020 | Deepika.com