പരിയാരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജിസ്റ്റ് ഡോ. അഷറഫിന്റേതെന്ന വിവരണത്തോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം വ്യാജം. നാരങ്ങാവെള്ളം കുടിച്ചാല്‍ കൊറോണ വൈറസിനെ തടയാന്‍ കഴിയുമെന്ന രീതിയിലുള്ള ഓഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇത്തരമൊരു സന്ദേശം താൻ നല്‍കിയിട്ടില്ലെന്നും തന്റേതെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡോക്ടർ പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാരങ്ങാവെള്ളം കുടിച്ചാൽ കൊറോണ മാറും; വ്യാജ പ്രചാരകനെ തേടി പോലീസ്
07:31 PM Apr 02, 2020 | Deepika.com