കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു; ലോ​കം ആ​കാം​ക്ഷയി​ൽ

07:29 PM Apr 02, 2020 | Deepika.com
കോ​വി​ഡ് വൈ​റ​സ് ബാ​ധ ലോ​ക​ത്തി​നു ഭീ​ഷ​ണി​യാ​യി മു​ന്നേ​റു​ന്പോ​ൾ ശാ​സ്ത്ര ലോ​കം പ്ര​തി​രോ​ധ​മ​രു​ന്ന് ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ്. രാ​ജ്യ-​ഭാ​ഷാ ഭേ​ദ​മ​ന്യേ ശാ​സ്ത്ര​ജ്ഞ​ർ ഇ​തി​നാ​യ് ഒ​രു​മി​ച്ചു കൈ​കോ​ർ​ക്കു​യാ​ണി​പ്പോ​ൾ.

കോ​വി​ഡ് വൈ​റ​സ് ബാ​ധ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം ഓ​സ്ട്രേ​ലി​യ​ൻ നാ​ഷ​ണ​ൽ ഏ​ജ​ൻ​സി ആ​രം​ഭി​ച്ചു​വെ​ന്ന​താ​ണ് ഈ ​രം​ഗ​ത്തെ ഇ​പ്പോ​ഴ​ത്തെ സു​പ്ര​ധാ​ന നീ​ക്കം.

പ്രാ​ഥ​മി​ക ഘ​ട്ട പ​രീ​ക്ഷ​ണ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കോ​മ​ണ്‍​വെ​ൽ​ത്ത് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​സി​എ​സ്ഐ​ആ​ർ​ഒ) അ​റി​യ​ച്ച​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ന്നാ​ഴ്ച നീ​ളു​ന്ന​താ​യി​രി​ക്കും പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണം. മെ​ൽ​ബ​ണി​ൽ​നി​ന്നും 75 കി​ലോ​മീ​റ്റ​ർ ജീ​ലോം​ഗി​ലെ ഓ​സ്ട്രേ​ലി​യ​ൻ ആ​നി​മ​ൽ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റി​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​തി​രോ​ധ മ​രു​ന്ന് ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് സി​എ​സ്ഐ​ആ​ർ​ഒ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നി​നു​ള്ള പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്. പ്ര​തി​രോ​ധ മ​രു​ന്ന് വി​ക​സി​പ്പി​ക്കു​ന്ന ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ കൊ​യി​ലേ​ഷ​ൻ ഓ​ഫ് എ​പി​ഡെ​മി​ക് പ്രി​പ്പേ​ർ​ഡ്നെ​സ് ഇ​ന്ന​വേ​ഷ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം ഏ​റെ നി​ർ​ണാ​യ​ക​മാ​യി​രി​ക്കും. മ​രു​ന്ന് ഫ​ല​പ്ര​ദ​മെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ 12 മു​ത​ൽ 18 മാ​സ​ത്തി​നു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കും.