ലോക്ക് ഡൗണിനെത്തുടർന്നു തുടർചികിത്സാ നിർദേശങ്ങൾ, പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്നുകൾ എന്നിവ ലഭ്യമാക്കാനായി ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ കീഴിലുള്ള എപിഡെമിക്ക് സെല്ലിന്റെയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും നേതൃത്വത്തിൽ ഹോമിയോപതിക് ഡോക്ടർമാരുടെ സേവനം ടെലി മെഡിസിൻവഴി കേരളത്തിലെ 14 ജില്ലകളിലും ലഭ്യമാക്കുന്നു.
ജീവിതശൈലീ രോഗങ്ങളുള്ളവർക്കുള്ള മാർഗനിർദേശങ്ങൾ, മദ്യപരിൽ കാണുന്ന പിൻമാറ്റ ലക്ഷണങ്ങൾ തുടങ്ങിയവയ്ക്കായും ബന്ധപ്പെടാം. ചികിത്സ ആവശ്യമുള്ളവരുടെ സ്ഥലവും, രോഗവിവരവും സംശയങ്ങളും ഏതു ജില്ലയിലാണോ ആ ജില്ലയിലുള്ള ഹെൽപ് ലൈൻ നമ്പറിൽ വാട്ട്സ്ആപ് വഴി ടെക്സ്റ്റ് സന്ദേശമായോ ശബ്ദസന്ദേശമായോ അയക്കണം. ഉടനെ അതതു ജില്ലയിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമിലുള്ള ഡോക്ടർമാർ രോഗികളെ വിളിച്ചു കൃത്യമായ നിർദേശം ലഭ്യമാക്കും.
ബന്ധപ്പെടേണ്ട ഹെൽപ് ലൈൻ നമ്പർ, ജില്ല, താഴെ. (രോഗികൾ താമസിക്കുന്ന അതത് ജില്ലകളിലെ നമ്പറിൽ മാത്രം വാട്ട്സ് അപ് സന്ദേശം അയക്കുക )
കാസർഗോഡ്-9496708952
കണ്ണൂർ-8547193330
കോഴിക്കോട് -9995277300
വയനാട്-9447121478
മലപ്പുറം-9946112239
പാലക്കാട്-9745122622
തൃശൂർ-9388828081
എറണാകുളം-8089241937 ആലപ്പുഴ-9995336855
ഇടുക്കി-9895262904
കോട്ടയം-9746918014
പത്തനംതിട്ട-9446754707 കൊല്ലം-9961955807
തിരുവനന്തപുരം-9447441325.
ജീവിതശൈലീ രോഗങ്ങൾ, ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ മാർഗനിർദേശങ്ങൾക്കായി 9496273593 എന്ന നമ്പറിൽ വാട്സ്ആപ് സന്ദേശമയയ്ക്കുക.
ഡി അഡിക്ഷൻ, മാനസിക സംഘർഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കു 9447973624 നമ്പറിലാണ് സന്ദേശമയയ്ക്കേണ്ടത്.
ചികിത്സാ പദ്ധതിയൊരുക്കി ഹോമിയോ ഡോക്ടർമാർ
07:11 PM Apr 02, 2020 | Deepika.com