കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ മികച്ച നിലവാരമുള്ള കൊറോണ ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കി ഐസിഎല്‍ ഫിന്‍കോര്‍പ്.
ഉപയോഗശൂന്യമായി കിടന്ന ലയണ്‍സ് ക്ലബ് വാര്‍ഡാണ് ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കെ.ജി. അനില്‍കുമാര്‍ നേരിട്ട് ഇടപെട്ട് ആശുപത്രി സൗകര്യങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ഐസൊലേഷന്‍ വാര്‍ഡാക്കി അറ്റകുറ്റപ്പണികള്‍ തീര്‍ത്തു സമര്‍പ്പിക്കുന്നത്.
ശുചീകരണം നടത്തി അണുവിമുക്തമാക്കിയ ഇവിടെ 13 ബെഡുകള്‍ തയാറാക്കിയിട്ടുണ്ട്.
ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കി ഐസിഎല്‍ ഫിന്‍കോര്‍പ്
11:27 AM Apr 02, 2020 | Deepika.com