ആട് ജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ പ്രവർത്തകരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടതായി മുഖ്യമന്ത്രി. ഇക്കാര്യം വിശദമാക്കി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്ത് അയച്ചതായി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആവശ്യമായ സഹായം നൽകാമെന്ന് ജോർദാനിലെ ഇന്ത്യൻ എംബസി ഇമെയിൽ അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും ഉള്‍പ്പടുന്ന 58 അംഗ സംഘമാണ് ജോര്‍ദാനില്‍ കുടുങ്ങിയത്. സിനിമ സംഘത്തിന്റെ വീസ കാലാവധി നീട്ടി ന ല്കുമെന്ന് മന്ത്രി എ.കെ. ബാലൻ നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ ജോര്‍ദാനില്‍ കുടുങ്ങി കിടക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജോര്‍ദാനില്‍ ഇവ ര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മുഖ്യമന്ത്രി ഇടപെട്ട് ഒരുക്കി നല്‍കിയെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ നാട്ടിലേക്ക് എത്തിക്കുകയെന്നത് പ്രാവര്‍ത്തികമല്ല. അ തുകൊണ്ട് വീസ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേ ര്‍ത്തു.
പൃഥ്വിരാജും ബ്ലെസിയും ജോര്‍ദാനില്‍ കുടുങ്ങിയ സംഭവം; സർക്കാർ ഇടപെട്ടതായി മുഖ്യമന്ത്രി
07:57 PM Apr 01, 2020 | Deepika.com