പാക്കിസ്ഥാൻ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 2,000 കവിഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,039 ആയി.
പാക്ക് പഞ്ചാബ് പ്രവശ്യയിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 708 പേർക്ക് രോഗം സ്ഥിരീകരിച്ചു. സിന്ധ് പ്രവശ്യയിൽ 676 പേർക്കാണ് രോഗബാധയുണ്ടായത്.
26 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 12 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. 82 പേർ രോഗമുക്തരാകുകയും ചെയ്തു.
കോവിഡ് 19: പാക്കിസ്ഥാനിൽ രോഗബാധിതർ 2,000 കടന്നു
07:24 PM Apr 01, 2020 | Deepika.com