കൊറോണ വൈറസിനെതിരേ ചൈന വികസിപ്പിച്ചെടുത്ത വാക്സിൻ വിദേശത്തു പരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 16 മുതൽ വാക്സിൻ പരീക്ഷണം വുഹാനിൽ ആരംഭിച്ചിരുന്നതായി ചൈനീസ് അക്കാഡമി ഓഫ് എൻജിനിയറിംഗിലെ അംഗം ചെൻ വേയി പറഞ്ഞു.
ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു മാസത്തിനുശേഷം വുഹാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി.
പ്രാഥമിക ഫലം അനുസരിച്ച് ചൈനീസ് വാക്സിൻ ഫലപ്രദമാണെന്നും മഹാമാരിയെ നേരിടാൻ അന്താരാഷ്ട്ര സഹകരണം തേടുന്നതായും ചെൻ പറഞ്ഞതായി ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള മാധ്യമം റിപ്പോർട്ട് ചെയ്തു.
ചൈനീസ് കൊറോണ വാക്സിൻ വിദേശത്തു പരീക്ഷിക്കും
03:33 PM Apr 01, 2020 | Deepika.com