സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് ശന്പളരഹിത അവധി അനുവദിക്കുന്നത് ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തൊഴിലാളിയുടെയും വേതനം ഈയവസരത്തിൽ മുടങ്ങരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് ആഴ്ചയിൽ മൂന്നു ദിവസം ജോലിയും പിന്നീടുള്ള നാലു ദിവസം ശന്പളരഹിത അവധിയും അനുവദിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു ശരിയല്ല. ഇത്തരമൊരു സാഹചര്യത്തിൽ തൊഴിലാളികളുടെ വേതനം കുറയ്ക്കാൻ പാടില്ല. അവർക്കു ശന്പളം ലഭിക്കണം. ഈ പ്രശ്നം പരിഹരിക്കാൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് ആശുപത്രികളിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും മഹത്തായ സേവനമാണ് നടത്തുന്നത്. അത്തരക്കാർക്ക് ആശുപത്രികൾക്ക് അടുത്തു തന്നെയുള്ള ഹോട്ടലുകളിൽ ആവശ്യമായ താമസസൗകര്യം ഒരുക്കും. വീട് എടുത്തിട്ടില്ലാത്തവർക്കാണ് ഈ സൗകര്യം ലഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഴ്സുമാർക്ക് ശന്പളരഹിത അവധി പാടില്ല, തൊഴിലാളിക്ക് വേതനം നല്കണം: മുഖ്യമന്ത്രി
07:58 PM Mar 30, 2020 | Deepika.com