സംസ്ഥാനത്തെ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാര്‍ച്ച് 20നും ജൂണ്‍ 18നും ഇടയില്‍ അവസാനിക്കുന്ന ലിസ്റ്റുകളാണ് നീട്ടിയത്. ജൂണ്‍ 19 വരെയാണ് കാലാവധി നീട്ടിയതെന്ന് പിഎസ്സി അധികൃതർ അറിയിച്ചു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും പരീക്ഷകളുടെ പുതുക്കിയ തിയതി ഉള്‍പ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
07:41 PM Mar 30, 2020 | Deepika.com