ബ്രിട്ടനിൽ ഇപ്പോൾ നിലവിലുള്ള ലോക്ക്ഡൗണ്‍ കൂടുതൽ ദിവസത്തേയ്ക്ക് നീളുമെന്ന് സൂചന. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് രാജ്യത്തെ മൂന്നുകോടി വീടുകളിലേയ്ക്ക് കത്തയയ്ക്കാൻ തയാറെടുക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
ലോക്ക്ഡൗണ്‍ കൂടുതൽ കർശനമാക്കുന്പോൾ ആളുകൾ സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി കത്തയക്കുന്നത്.
ഡോക്ടർമാരേയും നഴ്സുമാരേയും സഹായിക്കാൻ വോളണ്ടറിയർമാരാകാൻ ആളുകൾ കടന്നുവരണമെന്ന് നേരത്തെ പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. ഇത്തരത്തിൽ വോളണ്ടറിയർമാരാൻ സന്നദ്ധത പ്രകടിപ്പിച്ച ഏഴരലക്ഷത്തോളം ആളുകൾ രാജ്യത്ത് അടുത്തയാഴ്ച മുതൽ ജോലി തുടങ്ങും.
വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കടക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കുന്നതിനും സത്വര നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനം അയക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ലോക്ക്ഡൗണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി മൂന്നുകോടി വീടുകളിലേയ്ക്ക് കത്തയയ്ക്കുന്നു
07:36 PM Mar 30, 2020 | Deepika.com