കൊറോണ കാലത്ത് ആശുപത്രിയിൽ നേരിട്ട് എത്താൻ കഴിയാത്തവർക്കു ടെലിമെഡിസിൻ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ആലുവ രാജഗിരി ആശുപത്രി.
ടെലി മെഡിസിൽ വഴി പരിശോധന വേണ്ടവർ 07356600884 എന്ന വാട്സ്ആപ്പ് നന്പരിലേക്ക് സന്ദേശമയയ്ക്കുകയോ 0484 2905000 എന്ന നന്പരിലേക്ക് അപ്പോയ്ന്റ്മെന്റിനായി വിളിക്കുകയോ വേണം. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെയാണു ടെലി മെഡിസിൻ സേവനം ലഭ്യമാകുക. ടെലിമെഡിസിൻ വഴി ഏതു ചികിത്സാ വിഭാഗത്തിലും ഡോക്ടറുടെ സേവനം സാധ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
2017ലാണ് രാജഗിരി ആശുപത്രിയിൽ ടെലിമെഡിസിൻ വിഭാഗത്തിനു തുടക്കം കുറിച്ചത്. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി പതിനെട്ടോളം ടെലിമെഡിസിൻ യൂണിറ്റുകൾക്ക് രാജഗിരി ആശുപത്രി നേതൃത്വം നൽകുന്നു. ഇവിടെ രണ്ടു ടെലിമെഡിസിൻ ഓപി മുറികളാണു പ്രവർത്തിക്കുന്നത്.
ശരാശരി ഇരുപതോളം രോഗികളെയാണ് വിവിധ ചികിത്സാ വിഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാർ പ്രതിദിനം പരിശോധിക്കുക. ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടിവരുന്നതു പരിഗണിച്ച് അധികം ടെലിമെഡിസിൻ ഓപി മുറികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതർ.
ടെലിമെഡിസിൻ സേവനവുമായി രാജഗിരി ആശുപത്രി
12:48 PM Mar 30, 2020 | Deepika.com