ചേതേശ്വര്‍ പൂജാരയെപ്പോലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലോക്ക്ഡൗണ്‍ കാലം ആസ്വദിക്കൂയെന്ന് ബിസിസിഐ.
പൂജാര കുടുംബത്തെപ്പോലെ വീട്ടില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കൂവെന്ന അടിക്കുറിപ്പിലാണ് ബിസിസിഐ ചിത്രങ്ങള്‍ ട്വിറ്ററിലിട്ടിരിക്കുന്നത്.
ഇത് നല്ലൊരു മാറ്റം തന്നെയാണ്. ഈ സമയത്ത് തനിച്ചായിരിക്കുമ്പോള്‍ പുസ്തകങ്ങള്‍ വായിക്കാനും ടിവി കാണാനും ചെലവഴിക്കുമെന്ന് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റ്സ്മാന് പറഞ്ഞിരുന്നു.
മകള്‍ക്കൊപ്പം ചെലവഴിക്കാനാണ് ദിവസത്തെ പകുതി സമയവും വേണ്ടത്. ദൈനംദിന കാര്യങ്ങള്‍ക്കായി ഭാര്യ പൂജയെ സഹായിക്കാനും സമയം ലഭിക്കുന്നുണ്ട്.
ചേതേശ്വര്‍ പൂജാരയെപ്പോലെ വീട്ടിലിരിക്കൂയെന്നു ബിസിസിഐ
11:54 AM Mar 30, 2020 | Deepika.com