കോവിഡ്-19നെതിരേയുള്ള പ്രതിരോധ പോരാട്ടത്തില്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ വോളണ്ടിയറായാണ് നൈറ്റ് ചേര്‍ന്നിരിക്കുന്നത്.
29കാരിയായ നൈറ്റ് ഏഴും ടെസ്റ്റും 101 ഏകദിനങ്ങളും 74 ട്വന്റി 20യിലും ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്. എന്‍എച്ച്എസിന്റെ വോണ്ടിയറായ താരം വാഹനത്തില്‍ മരുന്നുകള്‍ വിതരണം ചെയ്യാനും രോഗത്തെക്കുറിച്ച് അവബോധം നല്കുന്നതിനുമായി പ്രവര്‍ത്തിക്കണം.
എനിക്കിപ്പോള്‍ ധാരാളം ഇടവേള ലഭിക്കുന്നുണ്ട്. എനിക്കു ചെയ്യാവുന്ന അത്ര സഹായം ചെയ്യണം അതുകൊണ്ടാണ് എന്‍എച്ച്എസിന്റെ വോളണ്ടിയറായി ഒപ്പുവച്ചത്- നൈറ്റ് ബിബിസിക്കു നല്കിയ കുറിപ്പിതില് എഴുതി.
മരുന്നു വിതരണം ചെയ്യുന്നതിനൊപ്പം താരം ജനങ്ങളോട് ഇപ്പോഴത്ത അവസരത്തില്‍ സെല്‍ഫ് ഐസലോഷന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കും.
കോവിഡ്-19നെതിരേയുള്ള പോരാട്ടത്തിന് ഹെതര്‍ നൈറ്റ്
11:53 AM Mar 30, 2020 | Deepika.com