മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാമെന്ന് എക്സൈസ് വകുപ്പ്. ഇക്കാര്യം വ്യക്തമാക്കുന്ന കരട് നിർദേശം എക്സൈസ് കമ്മീഷണർ പുറത്തിറക്കി.
ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ നൽകണമെന്നും എക്സൈസ് ഉദ്യോഗസ്ഥൻ അത് ബിവറേജസിലേക്ക് കൈമാറണമെന്നുമാണ് നിർദേശം.
കരട് നിർദേശം സർക്കാരിന് കൈമാറുമെന്നും എക്സൈസ് കമ്മീഷണർ വ്യക്തമാക്കി. ആരോഗ്യ- നിയമ വകുപ്പുകളും ശിപാർശ അംഗീകരിക്കണമെന്ന് കരട് നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്, മദ്യാസക്തി ഉള്ളവർക്ക് മദ്യം ഡോക്ടറുടെ കുറിപ്പടിയോടെ നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്.
ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാം; കരട് നിർദേശം പുറത്തിറങ്ങി
07:27 PM Mar 29, 2020 | Deepika.com