മിഥുൻ മാനുവൽ തോമസ് ആടിനെ വിടാൻ ഒരുക്കമല്ല. ആടിന്റെ ഒന്നും രണ്ടും ഭാഗത്തിന് ശേഷം മൂന്നാം ഭാഗം ത്രിഡിയിലായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക. മറ്റ് വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യ ഭാഗം തിയറ്റററുകളിൽ പരാജയം ഏറ്റുവാങ്ങിയപ്പോൾ ആട് -2 പ്രേക്ഷകർ ഏറ്റെടുക്കുന്ന ചിത്രമായി മാറുകയായിരുന്നു. ഈ വിജയത്തിന്റെ ചുവടു പിടിച്ചാണ് മിഥുൻ മാനുവൽ തോമസും സംഘവും ആട് - 3യുമായി 2019 ക്രിസ്മസിന് എത്തുക.
ആട് 3 ത്രീഡി 2019 ഡിസംബറിൽ
10:14 AM Mar 17, 2018 | Deepika.com