കോവിഡ്19 രോഗസാധ്യതയുള്ളവർക്ക് മാത്രമല്ല വയോധികർക്കും മറ്റു രോഗങ്ങളുള്ളവർക്കുമെല്ലാം ആരോഗ്യ സഹായവും പിന്തുണയുമായി സർക്കാർ എത്തുന്നു. സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സർക്കാർ പോർട്ടലായ kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അവസരം.
കോവിഡ്19 നെ അകറ്റിനിർത്താൻ സ്വയംപ്രതിരോധമാണ് മികച്ച മാർഗമെന്ന് തിരിച്ചറിയണം. രോഗസാധ്യതയുള്ളവർ മാത്രമല്ല, ലോക്ക്ഡൗൺ സാഹചര്യത്തിൽ എല്ലാവരും ഇക്കാര്യത്തിൽ മുൻകൈയെടുത്ത് സുരക്ഷയും സൗകര്യവും രജിസ്ട്രേഷന് തയാറാകണം.
ആശുപത്രിയിൽ പോകാനാകാത്ത സാഹചര്യത്തിൽ വീട്ടിലിരുന്നുതന്നെ ആരോഗ്യകാര്യങ്ങളിൽ ടെലിമെഡിസിൻ സൗകര്യത്തിലൂടെ ആശങ്കയകറ്റാനും ചികിത്സാ മാർഗനിർദേശങ്ങൾ ലഭ്യമാകാനും കഴിയുമെന്നതാണ് പ്രത്യേകത. സർക്കാർ ഡോക്ടർമാരുടെയും വിദഗ്ധരുടെയും വലിയൊരു ശൃംഖലയ്ക്ക് പുറമേ സ്വകാര്യ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ഈ പോർട്ടലിലൂടെ ലഭ്യമാകും.
തിങ്കളാഴ്ച മുതൽ ടെലിമെഡിസിൻ സൗകര്യം
07:38 PM Mar 28, 2020 | Deepika.com