കൊറോണ രോഗബാധയെത്തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് -നാഷണൽ എലിജിബിലി റ്റി കം എൻട്രസ് ടെസ്റ്റ്) നീട്ടിവച്ചു.
മേയ് മൂന്നിനു പരീക്ഷ നടത്തുമെന്നായിരുന്നു മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) അറിയിച്ചിരുന്നത്. ഏതാനും വിഷയങ്ങളിൽ ബോർഡ് പരീക്ഷകൾ പൂർത്തിയാകാനുള്ളതും പരിഗണിച്ചുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
നീറ്റ് പരീക്ഷ നീട്ടിവച്ചു
05:50 PM Mar 28, 2020 | Deepika.com