ബി​എ​സ്-4 വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള സമയപരി​ധി നീ​ട്ടി

08:37 PM Mar 27, 2020 | Deepika.com
ബി​എ​സ് ഫോ​ർ വാ​ഹ​ന​ങ്ങ​ൾ വി​ല്‍​ക്കു​ന്ന​തി​നു​ള്ള സമയപരി​ധി നീ​ട്ടി. സു​പ്രീം​കോ​ട​തി​യാ​ണ് തീ​യ​തി നീ​ട്ടി​ത്. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. ബി​എ​സ് ഫോ​ർ വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31 ആ​യി​രു​ന്നു.

ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ച്ച് പ​ത്ത് ദി​വ​സ​ത്തി​ൽ ഇ​പ്പോ​ൾ വി​റ്റ​ഴി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ പ​ത്ത് ശ​ത​മാ​നം വി​ല്‍​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ വാ​ങ്ങി പ​ത്തു​ദി​വ​സ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം.

അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ൽ ബി​എ​സ് ഫോ​ർ വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ബി​എ​സ് ഫോ​ർ വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നും സൊ​സൈ​റ്റി ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ചേ​ഴ്സും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​എ​സ് ഫോ​ർ വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ക്കു​ന്ന​ത്.