കൊല്ലം ജില്ലയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു. ദുബായിൽനിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49 വയസുകാരനാണു രോഗബാധ സ്ഥിരീകരിച്ചത്.
പതിനെട്ടിനാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ ഉടൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.
ഇയാളുടെ യാത്രാവിവരങ്ങൾ:
ഠ ദുബായിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ.
ഠ ബസിൽ കൊല്ലത്തേക്ക്. കൊല്ലം കഐസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് ഓട്ടോറിക്ഷയിൽ പ്രാക്കുളത്തെ വീട്ടിലേക്ക്.
ഠ വീട്ടിലെത്തി ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുന്നു. അവരുടെ നിർദേശ പ്രകാരം നിരീക്ഷണത്തിൽ.
ഠ 25-നു രാത്രി പനി തുടങ്ങിയ അസ്വസ്ഥത തോന്നിയതോടെ രാത്രി 11 മണിയോടെ അഞ്ചാലുംമൂട്ടിലെ പിഎൻഎൻഎം ആശുപത്രിയിൽ സുഹൃത്തിന്റെ ബൈക്കിലെത്തി. ജില്ലാ ആശുപത്രിയിൽ പോകാൻ ആശുപത്രി ജീവനക്കാർ നിർദേശിച്ചു.
ഠ ഭാര്യാ സഹോദരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സ്കൂട്ടറിൽ വീട്ടിലേക്ക്.
ഠ രാത്രി 11.30 നു ജില്ലാ ആശുപത്രിയിലേക്ക്. കൊല്ലത്തു നിന്ന് ആംബുലൻസ് വരുത്തിയാണു പോയത്.
ഠ ജില്ലാ ആശുപത്രിയിൽ സ്രവം പരിശോധനയ്ക്കു ശേഖരിച്ചു. ഇവിടെ നിരീക്ഷണത്തിലാക്കാതെ പുലർച്ചെ 3.30 മണിയോടെ വീട്ടിലേക്കു വിട്ടു.
കൊല്ലം ജില്ലയിൽ ആദ്യ കോവിഡ് കേസ്; രോഗബാധിതന്റെ യാത്രാവഴികൾ
08:35 PM Mar 27, 2020 | Deepika.com