പോ​ലീ​സു​കാ​രും മ​നു​ഷ്യ​രാ​ണ്, അ​വ​ർ​ക്കു വെ​ള്ളം കൊ​ടു​ക്ക​ണം; അ​ഭ്യ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി

08:28 PM Mar 27, 2020 | Deepika.com
ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കാ​ന​ല്ല നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്നും ജ​ന​ങ്ങ​ൾ അ​തു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ഒ​ഴി​ച്ചു​കൂ​ടാ​ത്ത ആ​വ​ശ്യ​ത്തി​ന് പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ൽ ക​രു​ത​ണം. പോ​ലീ​സ് അ​ത് പ​രി​ശോ​ധി​ക്കും. ക​ബ​ളി​പ്പി​ച്ചെ​ന്നു വ​ന്നാ​ൽ അ​വ​ർ​ക്കെ​തി​രേ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന കു​ടാ​തെ ആ​ളു​ക​ളെ ത​ട​യു​ക​യോ തി​രി​ച്ച​യ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​ത് ന​ല്ല പ്ര​വ​ണ​ത​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ർ​ക്ക് കു​ടി​വെ​ള്ളം അ​ത​തു പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ന​ൽ​ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. പോ​ലീ​സു​കാ​ർ മ​നു​ഷ്യ​രാ​ണ്. അ​വ​ർ​ക്കു ക്ഷീ​ണ​മു​ണ്ടാ​കും. അ​തു​കൊ​ണ്ട് വെ​ള്ളം​കൊ​ടു​ക്കു​ന്ന​തി​നു​ള്ള മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.