കാ​മു​കി​യെ കാ​ണാ​ൻ ഐ​സൊ​ലേ​ഷ​ൻ ക്യാ​മ്പി​ൽ​നി​ന്നു മു​ങ്ങി; പോ​ലീ​സ് പൊ​ക്കി

08:12 PM Mar 27, 2020 | Deepika.com
കാ​മു​കി​യെ കാ​ണാ​ൻ യു​വാ​വ് ഐ​സൊ​ലേ​ഷ​ൻ ക്യാ​ന്പി​ൽ​നി​ന്നു മു​ങ്ങി. മ​ധു​ര​യി​ലാ​ണു സം​ഭ​വം. ദു​ബാ​യി​ൽ​നി​ന്നു മ​ധു​ര​യി​ലെ​ത്തി​യ വി​ജ​യ് എ​ന്ന യു​വാ​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ഐ​സൊ​ലേ​ഷ​ൻ ക്യാ​ന്പി​ൽ താ​മ​സി​പ്പി​ച്ചു നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു യു​വാ​വ് ക്യാ​ന്പി​ൽ​നി​ന്നു ക​ട​ന്ന​ത്. ദു​ബാ​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് യു​വാ​വ് ചെ​ന്നൈ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​യാ​ൾ​ക്കൊ​പ്പം വേ​റെ എ​ട്ടു പേ​രേ​യും മ​ധു​ര​യി​ലെ ക്യാ​ന്പി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

കാ​മു​കി​യെ കാ​ണു​ന്ന​തി​നാ​യി ശി​വ​ഗം​ഗ​യി​ലേ​ക്കാ​ണു യു​വാ​വ് പോ​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശി​വ​ഗം​ഗ​യി​ൽ​നി​ന്ന് യു​വാ​വി​നെ ക​ണ്ടെ​ത്തി. ഇ​വി​ടെ കാ​മു​കി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

മൊ​ബൈ​ൽ ഫോ​ണ്‍ സി​ഗ്ന​ൽ പി​ന്തു​ട​ർ​ന്നാ​ണ് യു​വാ​വ് ശി​വ​ഗം​ഗ​യി​ലെ​ത്തി​യ വി​വ​രം പോ​ലീ​സ് മ​ന​സി​ലാ​ക്കു​ന്ന​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ​തി​രേ ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും യു​വാ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.