സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനിടെ വീണ്ടും ആശ്വാസ വാര്‍ത്ത. എറണാകുളത്ത് പരിശോധനയ്ക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം, കോവിഡ് സ്ഥിരീകരിച്ച 12 പേരുടെ രോഗം ഭേദമായതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളും രണ്ട് വിദേശികളും ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എറണാകുളം തുറമുഖത്ത് എത്തിയ കപ്പലില്‍ ഉണ്ടായിരുന്ന 102 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരില്‍ ആര്‍ക്കും രോഗബാധയില്ലെന്നാണ് സൂചന.
അതിനിടെ, തിരുവനന്തപുരത്ത് വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ ഡിസ്ചാര്‍ജ് ആയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
വീണ്ടും ആശ്വാസ വാര്‍ത്ത... ആറ് കോവിഡ് പരിശോധനാ ഫലം കൂടി നെഗറ്റീവ്
02:10 PM Mar 27, 2020 | Deepika.com