കോവിഡ് 19 മഹാമാരിയെ തടയാൻ സർക്കാരുകൾക്ക് സഹായസഹ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സച്ചിൻ 50 ലക്ഷം രൂപ നൽകും.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും വീതമാണ് താരം നൽകുക.
രാജ്യത്ത് സ്പോർട്സ് മേഖലയിൽ നിന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ലഭിച്ച ഏറ്റവും വലിയ സംഭവനയാണിത്. ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഉൾപ്പടെ നിരവധി പേർ നേരത്തെ സഹായവുമായി രംഗത്തെത്തിയിരുന്നു.
കൊറോണയെ നേരിടാൻ സച്ചിന്റെ 50 ലക്ഷം
02:07 PM Mar 27, 2020 | Deepika.com