കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോർട്ടു നൽകാൻ കേന്ദ്രമന്ത്രിമാർക്ക് നിർദേശം. ആശുപത്രികളിലെ സംവിധാനങ്ങൾ, ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടേയും ലഭ്യത, രോഗികളുടെ അവസ്ഥ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രിയെ അറിയിക്കേണ്ടത്.
ഓരോ സംസ്ഥാനങ്ങളുടേയും ചുമതല ഒന്നോ രണ്ടോ മന്ത്രിമാർക്ക് വീതം നൽകുകയാണ്. ഇവർ അതതു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ ദിവസേന പ്രധാനമന്ത്രിയുടെ ഓഫീസിൽ അറിയിക്കും. ജില്ലാ കളക്ടർമാരോടും പോലീസ് മേധാവികളോടും ഒപ്പം നിന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് മന്ത്രിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഇതുവഴി കേന്ദ്ര-സംസ്ഥാന ഏകോപനവും സാധിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കോവിഡ്: കേന്ദ്രമന്ത്രിമാർ എല്ലാ ദിവസവും പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകണം
12:51 PM Mar 27, 2020 | Deepika.com