കോവിഡ് നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞയാൾ, സർക്കാർ നിർദേശം ലംഘിച്ച് ബൈക്കുമായി കറങ്ങാനിറങ്ങി. എന്നാൽ, പോലീസ് പരിശോധനക്കിടെ ഇയാൾ കുഴഞ്ഞുവീഴുകയും ചെയ്തു. ജില്ലയിലെ തിരുവല്ലത്താണ് സംഭവം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. മൂന്നുപേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ബൈക്കിൽ കറങ്ങി; പരിശോധനയ്ക്കിടെ കുഴഞ്ഞുവീണു
12:46 PM Mar 27, 2020 | Deepika.com