കോവിഡ് ബാധിച്ച തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ രോഗവിമുക്തനായി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.
ഈ മാസം രണ്ടിന് സ്പെയിനിൽ നിന്നു മടങ്ങി വന്ന ഇദ്ദേഹം 11 നാണ് വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഇതിനിടെ ഇദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. ഇദ്ദേഹവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമുൾപ്പെടെയുള്ള 179 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരെല്ലാം നിരീക്ഷണത്തിൽ പതിനഞ്ചു ദിവസം പൂർത്തിയാക്കി. ഇതുവരെ നടത്തിയ പരിശോധനകളുടെയെല്ലാം ഫലം നെഗറ്റീവ് ആയിരുന്നു.
അടിയന്തര സ്വഭാവമുള്ള കേസുകൾ ശ്രീചിത്രയിൽ ഇപ്പോൾ സ്വീകരിക്കുന്നുണ്ട്. കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിൽ രോഗികളുടെ തുടർപരിശോധനയ്ക്കായി ടെലിമെഡിസിൻ കണ്സൾട്ടേഷൻ ഇന്ന് ആരംഭിക്കും. ബന്ധപ്പെടേണ്ട ടെലിഫോണ്‍ നന്പർ: 0471- 2524621, 0471-2524533.
കോവിഡ് ബാധിച്ച ശ്രീചിത്രയിലെ ഡോക്ടർ രോഗമുക്തി നേടി
11:13 AM Mar 27, 2020 | Deepika.com