കോവിഡ് 19നെ പ്രതിരോധിക്കാന്‍ നാവിക സേനയുടെ നഴ്സുമാരും ഒരുങ്ങി. ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ കൊച്ചി ആസ്ഥാനത്താണ് പത്തംഗ ബാറ്റില്‍ ഫീല്‍ഡ് നഴ്സിംഗ് അസിസ്റ്റന്റുമാരാണ് (ബിഎഫ്എന്എ) സേവനത്തിനു ഒരുങ്ങിയിട്ടുള്ളത്.
കോവിഡ് 19 ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്ന 200 ഇന്ത്യന്‍ പൗരന്മാരെ ശുശ്രൂഷിക്കാനായി കൊറോണ കെയര്‍ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതു കൂടാതെ 200 ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വൈദ്യസഹായത്തിനായി മറ്റൊരു കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
അവധിയില്‍ പോയിട്ടുള്ള നാവിക സേനാംഗങ്ങളോട് ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് 19: പ്രതിരോധത്തിനു നാവികസേനാ നഴ്സുമാരും
11:10 AM Mar 27, 2020 | Deepika.com