അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ മ​ര​ണം 1,000 ക​ട​ന്നു

08:04 PM Mar 26, 2020 | Deepika.com
അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,000 ക​ട​ന്നു. നി​ല​വി​ൽ 1,032 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച മാ​ത്രം 247 പേ​ർ കൊ​റൊ​ണ മൂ​ലം മ​രി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ഇ​തി​നോ​ട​കം 68,489 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.

67,063 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 1,455 ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. 394 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. സ്പെ​യി​ൻ ക​ഴി​ഞ്ഞാ​ൽ യു​എ​സി​ലാ​ണ് കൂ​തു​ത​ൽ മ​ര​ണം ന​ട​ന്ന​ത്.

കൊ​റോ​ണ മ​ര​ണ​ത്തി​ൽ ചൈ​ന​യെ മ​റി​ക​ട​ന്ന് സ്പെ​യി​ൻ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ഏ​ഴാ​യി​ര​ത്തോ​ളം പേ​ർ മ​രി​ച്ച ഇ​റ്റ​ലി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.