എ​ല്ലാ റേ​ഷ​ൻ​കാ​ര്‍​ഡി​നും 15 കി​ലോ സൗ​ജ​ന്യ അ​രി

07:25 PM Mar 26, 2020 | Deepika.com
കൊ​​​റോ​​​ണ ദു​​​ര​​​ന്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 87 ല​​​ക്ഷം റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും ഏ​​​പ്രി​​​ലി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 15 കി​​​ലോ റേ​​​ഷ​​​ൻ ഭ​​​ക്ഷ്യ​​​ധാ​​​ന്യം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

നി​​​ല​​​വി​​​ൽ എ​​​എ​​​വൈ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് 30 കി​​​ലോ അ​​​രി​​​യും അ​​​ഞ്ച് കി​​​ലോ ഗോ​​​ത​​​മ്പും സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത് മാ​​​റ്റ​​​മി​​​ല്ലാ​​​തെ ല​​​ഭി​​​ക്കും. മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗം (പി​​​ങ്ക് ക​​​ള​​​ർ) കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് ര​​​ണ്ട് രൂ​​​പ നി​​​ര​​​ക്കി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ധാ​​​ന്യം ഒ​​​രാ​​​ളി​​​ന് അ​​​ഞ്ച് കി​​​ലോ വീ​​​തം സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും. മു​​​ൻ​​​ഗ​​​ണ​​​നേ​​​ത​​​ര വി​​​ഭാ​​​ഗം കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് (നീ​​​ല, വെ​​​ള്ള) കാ​​​ർ​​​ഡ് ഒ​​​ന്നി​​​ന് മി​​​നി​​​മം 15 കി​​​ലോ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.

സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​പ​​​റേ​​​ഷ​​​ൻ വി​​​പ​​​ണ​​​ന ശാ​​​ല​​​ക​​​ളി​​​ൽ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ടോ​​​ക്ക​​​ൺ സ​​​മ്പ്ര​​​ദാ​​​യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ക​​​ൾ ആ​​​ധാ​​​ർ കാ​​​ർ​​​ഡു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​നു​​​ള​​​ള സ​​​മ​​​യ​​​ക്ര​​​മം സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.