നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കിറ്റ്

07:12 PM Mar 26, 2020 | Deepika.com
കോവിഡ് -19 ന്‍റെ പശ്ചാത്തലത്തിൽ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന എ​ല്ലാ​വ​ര്‍​ക്കും മു​ന്‍​ഗ​ണ​നാ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​രം രൂ​പ വി​ല​വ​രു​ന്ന ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍​നി​ന്ന് ഇ​ത് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളെ ഏ​ൽ​പി​ച്ചു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നാ​ണു നി​ര്‍​ദേ​ശം.

ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കി ന​ൽ​കു​ന്ന പ​ട്ടി​ക അ​നു​സ​രി​ച്ചാ​കും കി​റ്റ് ന​ൽ​കു​ക. പ​ഞ്ച​സാ​ര, ചെ​റു​പ​യ​ര്‍, വ​ന്‍​പ​യ​ര്‍, ക​ട​ല, തു​വ​ര​പ്പ​രി​പ്പ്, വെ​ളി​ച്ചെ​ണ്ണ, തേ​യി​ല, ആ​ട്ട, ഉ​ഴു​ന്ന്, സാ​മ്പാ​ര്‍ പൊ​ടി, ര​സ​പ്പൊ​ടി, മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, പു​ട്ടു​പൊ​ടി, ഉ​പ്പ്, സോ​പ്പ് എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്.

സൗ​ജ​ന്യ​വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​രി സ്റ്റോ​ക്കു​ള്ള​താ​യി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ പ​റ​ഞ്ഞു. നേ​ര​ത്തെ പ​ത്തു കി​ലോ അ​രി സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മൂ​ന്നാ​ഴ്ച​ത്തെ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത് 15 കി​ലോ ആ​ക്കി​യ​ത്.