സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ്-19) സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 112 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എറണാകുളത്ത് മൂന്ന് പേർക്കും പത്തനംതിട്ടയിലും പാലക്കാട്ടും രണ്ട് പേർക്ക് വീതവും കോഴിക്കോട്ടും ഇടുക്കിയിലും ഒരോരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ ദുബായിൽനിന്നും വന്നവരാണ്. യുകെയിൽനിന്നും ഫ്രാൻസിൽനിന്നും വന്ന ഓരോരുത്തർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേർക്ക് സന്പർക്കത്തിലുടെയാണ് കൊറോണ പിടിപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം നിയന്ത്രിക്കാൻ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണ്.
സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
06:50 PM Mar 25, 2020 | Deepika.com