കോവിഡിനെതിരായ പോരാട്ടത്തിൽ ശുഭപ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. കോവിഡിനെതിരായ പോരാട്ടം 21 ദിവസത്തിൽ ജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മഹാഭാരതയുദ്ധം 18 ദിവസത്തിൽ ജയിച്ചെന്നും മോദി പറഞ്ഞു. 130 കോടി ജനങ്ങളുടെ ബലത്തിൽ ഈ യുദ്ധവും വിജയിക്കും.
പ്രതിരോധ പ്രവർത്തകർക്ക് എതിരെയുള്ള വിവേചനം പൊറുക്കില്ല. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡോക്ടർമാരെ വീടുകളിൽനിന്ന് ഇറക്കിവിട്ട പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന.
കോവിഡിനെതിരായ പോരാട്ടം; 21 ദിവസത്തിൽ ജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പ്രധാനമന്ത്രി
06:47 PM Mar 25, 2020 | Deepika.com