കോവിഡ് സുഖപ്പെട്ടു; തൃശൂരിൽ യുവാവ് ആശുപത്രി വിട്ടു

06:47 PM Mar 25, 2020 | Deepika.com
ജി​ല്ല​യി​ല്‍ ര​ണ്ടാ​മ​താ​യി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച യു​വാ​വ് രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി വി​ട്ടു. മാ​ര്‍​ച്ച് 12ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച യു​വാ​വി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ട് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​യി​രു​ന്നു.

ഇ​തേതു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് യോ​ഗം ചേ​ര്‍​ന്നാ​ണ് യു​വാ​വി​നെ ഡി​സ്ചാ​ര്‍​ജ്ജ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ആശുപത്രി വിട്ടെങ്കിലും യുവാവ് വീട്ടിൽ കുറച്ചു ദിവസം കൂടി നിരീക്ഷണത്തിൽ കഴിയേണ്ടിവരും.